ദില്ലി: മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയാണു പെറ്റയുടെ ലക്ഷ്യം.
കോടതിയുടെ സമയം കഴിഞ്ഞശേഷം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ നടപടി ചട്ടവിരുദ്ധമാണെന്നും പെറ്റ ചൂണ്ടിക്കാട്ടും. നേരത്തെ കേസില്‍ വിധി പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിയിരുന്നു.
തമിഴ്നാട്ടിലെ വന്‍ ജനകീയ പ്രതിഷേധത്തിന്‍റെ ഒടുവിലാണ് ജല്ലിക്കട്ടിന് അനുമതി നല്‍കി ശനിയാഴ്ച രാത്രി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇന്നലെ തിരുച്ചിറപ്പള്ളിയിലും പുതുക്കോട്ടയിലും ജല്ലിക്കട്ട് നടക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here