നടനവിസ്മയങ്ങളുടെ സന്ധ്യകള്‍ തലസ്ഥാനത്തിനു സമ്മാനിച്ച് നിശാഗന്ധി ഫെസ്റ്റ്; ഇന്ന് സോനു, ഗീതാചന്ദ്രന്‍, മന്ദാകിനി ത്രിവേദി അരങ്ങില്‍; കഥകളിമേളയില്‍ ദുര്യോധനവധം

തിരുവനന്തപുരം: തലസ്ഥാനനഗരിക്കു നടനവിസ്മയങ്ങള്‍ സമ്മാനിച്ച് നിശാഗന്ധി ഫെസ്റ്റ്. മൂന്നാം ദിനമായ ഇന്നലെ ലിമ ദാസും ഇഷിര പരീഖും മൗലിക് ഷായും അരങ്ങിൽ നടനവിസ്മയങ്ങൾ തീർത്തു. ഇന്നു ഗീതാ ചന്ദ്രനും എസ് കെ സോനുവും മന്ദാകിനി ത്രിവേദിയും അരങ്ങില്‍ നൃത്തതാരങ്ങളാകും.

Lima-1 lima-2

അസമിസാ തനതു നൃത്തമായ സത്രിയയുമായാണ് ലിമ ദാസ് അരങ്ങിലെത്തിയത്. കൃഷ്ണനും ദ്രൗപതിയും ഏകലവ്യനും ആയി ലിമ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. കഥകിന്റെ പരമ്പരാഗത രൂപത്തിൽ തുടങ്ങി സൂഫി രൂപത്തിലൂടെ ഭജനിലൂടെ ജുഗൽബന്ദിയുടെ പൂർണതയിലെത്തുന്ന ആവിഷ്‌കരണ രീതിയാണ് ഇഷിരയും മൗലിക് ഷായും കാഴ്ചവച്ചത്. ആറ് ഭാഗങ്ങളായി അരങ്ങിലെത്തിയ വിവിധ എന്ന ആവിഷ്‌കരണ രീതിയിലെ അവസാന ഭാഗമായ വാദ്യകലാകാരന്മാരും നർത്തകരും തമ്മിലുള്ള ജുഗൽബന്ദിയും കാണികളുടെ മനംനിറച്ചു. ഇന്ന് പത്മശ്രീ ഗീതാ ചന്ദ്രന്റെ ഭരതനാട്യവും മന്ദാകിനി ത്രിവേദിയുടെ മോഹിനിയാട്ടവുമാണ് നിശാഗന്ധിയിൽ.

kathakali-1 kathakali-2

നിശാഗന്ധി ഫെസ്റ്റിവലിനോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന കഥകളി മേളയുടെ ഭാഗമായി ബാലീ വിജയം കഥകളി അരങ്ങേറി. കൊട്ടാരക്കര തമ്പുരാന്റെ ആട്ടക്കഥയിൽ കലാമണ്ഡലം പ്രദീപ് രാവണനായും നെല്ലിയോട് വാസുദേവൻ നമ്പൂതിരി ബാലിയായും അരങ്ങിലെത്തി. ഇന്ന് ദുര്യോധനവധം കഥകളി അരങ്ങേറും. ദുര്യോധനനായി കോട്ടയ്ക്കൽ ചന്ദ്രശേഖരനും ദുശ്ശാസനായി കലാമണ്ഡലം ബാലകൃഷ്ണനും ശീകൃഷ്ണനായി കോട്ടക്കൽ രവികുമാറും വേഷമിടും. സദനം കൃഷ്ണൻകുട്ടിയാണ് രൗദ്ര ഭീമൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News