റോഡിലൂടെ നടന്നുപോകുന്നയാളുടെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷ; മധ്യവയസ്കന്‍റെമരണത്തിനിടയാക്കിയ അപകടത്തിന്‍റെ ദൃശ്യം പുറത്ത്

ഹൈദരാബാദ്: റോഡ് കുറുകെ കടക്കുകയായിരുന്ന കാല്‍നടയാത്രികന്‍റെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷയുടെ ദൃശ്യം പുറത്ത്. ഇന്നലെ ഹൈദരാബാദ് ഷംഷീര്‍ഗഞ്ചില്‍ ജംഗയ്യ എന്ന നാല്‍പത്തഞ്ചുകാരന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ ആണ് ആരെയും ഞെട്ടിക്കുന്നത്.

വെങ്കടപുരത്തു താമസിക്കുന്ന ജംഗയ്യ രാവിലെ ഷംഷീര്‍ ഗഞ്ചിലെ ആക്സിസ് ബാങ്കിന്‍റെ എടിഎമ്മിനു സമീപം റോഡ് കുറുകെ കടക്കുകയായിരുന്നു. ഇതിനിടെ റോഡിലൂടെ പാഞ്ഞുവരികയായിരുന്ന ഓട്ടോ ജംഗയ്യയെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ചക്രം തെറിച്ചുപോയി. മഡ്ഗാഡില്‍ കുടുങ്ങിയ ജംഗയ്യയെ കുറച്ചുദൂരം മുന്നോട്ട് വലിച്ചി‍ഴയ്ക്കുകയും ചെയ്താണ് ഓട്ടോ നിന്നത്.

പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയിരുന്ന ഓട്ടോ അമിത വേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോയില്‍ ഡ്രൈവരുടെ ഇരുവശങ്ങളില്‍ പോലും യാത്രക്കാരുണ്ടായിരുന്നു. സംഭവം നടന്നതിനു മുന്നിലുള്ള വ്യാപാര സ്ഥാപനത്തിന്‍റെ സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News