കണ്ണൂര്‍: കണ്ണൂരിലെ സിപിഐഎമ്മുകാര്‍ക്കുനേരെ വ്യാപക അക്രമം. തളിപ്പറമ്പിലെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയും കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെയുമാണ് ആര്‍എസ്എസ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിക്കു ശേഷം കണ്ണൂര്‍ ജില്ലയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്.
ഇന്നു പുലര്‍ച്ചെയോടെയാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനു നേര്‍ക്കു ബോംബേറുണ്ടായത്. ബോംബേറില്‍ കെകെഎം പരിയാരം ഹാളിന്‍റെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു. ആക്രമണം നടത്തുമ്പോള്‍ ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല.
ഇന്നലെ അര്‍ധരാത്രിയോടെയാണ് തലശേരി കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗം സുജിത്തിന്‍റെ വീടിനു നേരെ ബോംബേറുണ്ടായത്. ബോംബ് സുജിത്തിന്‍റെ വീടിന്‍റെ മുറ്റത്തു വീണു പൊട്ടുകയായിരുന്നു. സുജിത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തിനു പിന്നിലും ആര്‍എസ്എസ് ഗുണ്ടകള്‍ തന്നെയാണെന്നാണു വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here