പ്രിന്‍സിപ്പലിനെ മാറ്റിയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍; സമരം കരുതിക്കൂട്ടിയുള്ളത്; സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികളുടെ സമരം കരുതിക്കൂട്ടിയുള്ളതാണെന്നു കോളജ് ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍. പ്രിന്‍സിപ്പലിനെ മാറ്റിയുള്ള ഒരു ഒത്തുതീര്‍പ്പും നടപ്പാവുന്നതല്ലെന്നും അതിനായി സമരം ചെയ്യേണ്ടെന്നും നാരായണന്‍ നായര്‍ പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച ആവശ്യമാണെങ്കില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ സമരം നടത്തുന്നതിനിടെ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി ലോ അക്കാദമിയില്‍ തെളിവെടുക്കുകയാണ്. ഡോ. പി രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ളവരാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയിലുള്ളത്. വിദ്യാര്‍ഥികളില്‍നിന്നും മാനേജ്മെന്‍റില്‍നിന്നും മൊ‍ഴിയെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel