നാലു കാലുകളും രണ്ടു ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞ്; ദൈവത്തിന്റെ സമ്മാനമെന്ന് മാതാപിതാക്കള്‍

ബെല്ലേരി: ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച ജനിതക വൈകല്യങ്ങളുമായി കുഞ്ഞ് പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികുടെ കുട്ടിയാണിത്.

four-leg-baby

ശനിയാഴ്ച പുലര്‍ച്ചെ 4.23 ഓടെ സ്വാഭാവിക പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. കുഞ്ഞിനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകുന്നതിനെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു.

നാലു കാലുകളുമായി ജനിച്ച കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ സമ്മതിച്ചത്. നിരന്തര ഉപദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മെഡിക്കല്‍ സയന്‍സസിലേക്ക് അയക്കാന്‍ അവര്‍ തയ്യാറായതെന്ന് ഡോ.വിരുപക്ഷ പറഞ്ഞു. കുട്ടിയെ ശസ്ത്രക്രിയയിലൂടെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് വൈദ്യലോകത്തിന്റെ വിശ്വാസം.

ലളിതാമ്മയുടെ രണ്ടാമത്തെ മകനാണിത്. മൂന്നു വയസുള്ള ഒരു മകന്‍ കൂടി ഇവര്‍ക്കുണ്ട്. ഈ കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ലളിതാമ്മ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here