വീട്ടമ്മയ്‌ക്കൊപ്പം നൈറ്റി ധരിച്ച് 43കാരന്‍; വര്‍ഷങ്ങളുടെ വിവാഹേതരബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചത് ഇങ്ങനെ

പൂനെ: പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേഷ് മേത്തയെയാണ് യുവതിയുടെ ഭര്‍ത്താവ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്.

വീട്ടമ്മ താമസിക്കുന്ന ഫ് ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. ആദ്യ പരീക്ഷണം വിജയമായപ്പോള്‍, നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം നിരവധി തവണ രാജേഷ്, യുവതിയുടെ ഫ് ളാറ്റിലെത്തി. എന്നാല്‍ വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ് ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ നൈറ്റികീറിയപ്പോഴാണ് രാജേഷാണെന്ന് യുവതിയുടെ ഭര്‍ത്താവിന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവാഹിതനാണ് അറസ്റ്റിലായ രാജേഷ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here