സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം മോദിയുടെ നോട്ടുനിരോധനമാണെന്ന് എകെ ആന്റണി; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാം പരാജയപ്പെട്ടു

കൊച്ചി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. മോദിയുടെ പ്രഖ്യാപനങ്ങളെല്ലാം പരാജപ്പെട്ടെന്നും നോട്ടുനിരോധനം രാജ്യത്തെ കോടാനുകോടി ജനങ്ങള്‍ക്കുണ്ടാക്കിയത് തീരാ ദുഖമാണെന്നും ആന്റണി പറഞ്ഞു.

നോട്ടു നിരോധനത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. മോദിയുടെ തുഗ്ലക് പരിഷ്‌കാരം കൊണ്ട് ഏറ്റവും കൂടുതല്‍ അടി കിട്ടിയത് നിര്‍മാണ തൊഴിലാളികള്‍ക്കെന്നും എകെ ആന്റണി എറണാകുളത്ത് പറഞ്ഞു. ഐഎന്‍ടിയുസി ബില്‍ഡേഴ്‌സ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സിലും, എസി ജോസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here