തിരുവനന്തപുരം: വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത് വിദ്യാര്‍ഥികളുടെ പരാതിയിലാണ് കമീഷന്‍ നടപടി.
അക്കാദമിയില്‍ നടക്കുന്ന സമരം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. സമരം ആരംഭിച്ചിട്ട് രണ്ടാഴ്ചയായെന്നും കോളേജ് അധികൃതരുടെ പിടിവാശിയാണ് പ്രശ്‌ന പരിഹാരമുണ്ടാകാത്തതിന് കാരണമെന്നും കമ്മീഷന്‍ വിലയിരുത്തി.
അക്കാദമിയില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍, ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് ഉള്‍പ്പടെയുള്ള പീഡനം അനുഭവിക്കുന്നതായും പരാതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here