ജല്ലിക്കട്ടിന് നിയമ സാധുത നല്‍കുന്ന ബില്ലിന് അംഗീകാരം; തമിഴ്‌നാട് നിയമസഭയുടെ നടപടി പ്രത്യേക സമ്മേളനം ചേര്‍ന്ന്; ജല്ലിക്കട്ട് സമരം പിന്‍വലിച്ചു

ചെന്നൈ : ജല്ലിക്കട്ടിന് നിയമസാധുത നല്‍കുന്ന ബില്ലിന് തമിഴ്‌നാട് നിയമസഭയുടെ അംഗീകാരം. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അവതരിപ്പിച്ച ബില്ലാണ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചത്. പ്രക്ഷോഭങ്ങളും ജല്ലിക്കട്ടും തുടരുന്നതിനിടെയാണ് നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചുകൊടുക്കും. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ബില്‍ നിയമമാകും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന കേന്ദ്ര നിയമത്തിലാണ് നിയമസഭ ഭേദഗതി വരുത്തിയത്. നിയമത്തിലെ മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് കാളകളെ ഒഴിവാക്കുന്നതാണ് തമിഴ്‌നാടിന്റെ നിയമം.

സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് നിയമത്തില്‍ ഭേദഗതി വരുത്താനാകും. ബില്‍ അംഗീകരിച്ചതോടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മറീനാ ബീച്ചില്‍ നിന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. നിയമസഭ ബില്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here