കൊച്ചി : കൊച്ചി മെട്രോ സര്‍വീസ് മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും. മാര്‍ച്ച് മുതല്‍ മെട്രോ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാകും സര്‍വീസ് ലഭ്യമാവുക. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.
മെട്രോ റെയില്‍പാതയിലൂടെ മോട്ടോര്‍ ട്രോളി പരിശോധനയാണ് ഇന്ന് നടന്നത്. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ഇ ശ്രീധരന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. നിര്‍മാണത്തിലെ പുരോഗതിയില്‍ ശ്രീധരന്‍ തൃപ്തി രേഖപ്പെടുത്തി.
അടുത്ത ഒരു മാസത്തേക്ക് ആലുവ പാലാരിവട്ടം റൂട്ടില്‍ സിഗ്‌നല്‍ ടെസ്റ്റിങ്ങ് തുടരുമെന്നും ഡിഎംആര്‍സി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here