കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണെന്നും എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്നും എം.മുകുന്ദന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here