ദില്ലി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ പരിഹാസവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കും. പ്രിയങ്കയ്‌ക്കോ കോണ്‍ഗ്രസിനോ നെഹ്‌റു കുടുംബത്തിലെ മറ്റാര്‍ക്കുമോ ഉത്തര്‍ പ്രദേശില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു.
സമാജ് വാദി പാര്‍ട്ടിയുടെ സഹായത്തോടെ യുപിയില്‍ കളം പിടിക്കാനാണ് കോണ്‍ഗ്രസിന്‍രെ ശ്രമം. ബിഎസ്പിയുടെ മുസ്‌ലിം വോട്ടര്‍മാരെ വരുതിയിലാക്കുന്നതിനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് യുപിയിലെ പ്രധാനി. 403 അംഗ നിയമസഭയിലെ ഭൂരിഭാഗം സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നും സ്വാമി പറഞ്ഞു.
വോട്ടര്‍മാരുടെ മുന്‍പില്‍ നിരത്താന്‍ കോണ്‍ഗ്രസിനൊന്നുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് പ്രിയങ്കയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here