അങ്കമാലി ഡി പോള്‍ കോളജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി; പ്രതിഷേധം മികച്ച പഠനസൗകര്യം ഒരുക്കാതെ ഉയര്‍ന്ന ഫൈന്‍ ഈടാക്കുന്നതിനെതിരേ

കൊച്ചി: മികച്ച പഠനസൗകര്യം ഒരുക്കാതെ മാനേജ്മെന്‍റ് ഉയർന്ന ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് അങ്കമാലി ഡി പോള്‍ കോളേജിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കോളേജ് ഗേറ്റിനു മുൻപിൽ പോലീസ് തടഞ്ഞു.

ഗേറ്റിനു മുൻപിൽ വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു സമരം ഉദ്ഘടനം ചെയ്തു. അങ്കമാലി ഏരിയ പ്രസിഡന്‍റ് അനില ഡേവിഡ് അധ്യക്ഷയായിരുന്നു. സച്ചിൻ കുര്യാക്കോസ്, അജ്‌മൽ, എൽദോ, അരവിന്ദ്, ശ്യാം കിടങ്ങൂരാൻ, ആദർശ് തുടങ്ങിയവർ സംസാരിച്ചു.

മൂന്നാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് മാനേജ്‌മെന്‍റ് രേഖാമൂലം ഉറപ്പു നൽകിയതിനെതുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here