സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം; ഉടനെയൊന്നും സാധ്യത കാണുന്നില്ലെന്നും ദുല്‍ഖര്‍ പീപ്പിള്‍ ടി വിയോട്

ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ പീപ്പിള്‍ ടിവിയോടു സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ഉടനെയൊന്നും സാധ്യതയുള്ളതായി കാണുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. പുതിയ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കുടുംബചിത്രത്തിന്‍റെ ഭാഗമാകാന്‍ ക‍ഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

ബംഗളുരുവില്‍ അത്യാധുനിക സംവിധാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ഹൃദയാശുപത്രി ദ ഹാര്‍ട് സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണു ദുല്‍ഖര്‍ ബംഗളുരുവില്‍ എത്തിയത്. പദ്മശ്രീ മമ്മൂട്ടിയാണ് ദ ഹാര്‍ട്ട് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here