Election-Web-banner

പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയാത്ത മുറിവുകളും ശരീരത്തിലുണ്ടായിരുന്നു; കൈയിലെയും വയറിലെയും മുറിവുകളുടെ ചിത്രം പുറത്ത്

കോ‍ഴിക്കോട്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ കോ‍ഴിക്കോട് പേരാമ്പ്ര സ്വദേശി ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെടുത്തുന്ന വിധമാണ് പുറത്തുവരുന്ന തെളിവുകള്‍. ജിഷ്ണുവിന്‍റെ കൈയിലും വയറിലും മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഈ മുറിപ്പാടുകളെക്കുറിച്ചു പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടത്തില്‍ പരാമര്‍ശമില്ല.

പൊലീസ് ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണു മര്‍ദനമേറ്റ പാടുകളുള്ളത്. ജിഷ്ണുവിന്‍റെ മുഖത്തു മൂന്നു മുറിവുള്ളതായി മാത്രമേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ ചിത്രങ്ങള്‍ ലഭിച്ചപ്പോ‍ഴാണ് കൈയിലും വയറിന്‍റെ ഭാഗത്തും പാടുകളുള്ളതായി വ്യക്തമാകുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന മുറിവുകള്‍ മരണത്തിനു മുമ്പുള്ളതല്ലെന്നായിരുന്നു നിഗമനം. അത്തരത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മൃതദേഹം താ‍ഴെയിറക്കുമ്പോള്‍ ഉണ്ടായ മുറിവായിരിക്കാമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടായിരുന്നെന്ന കണ്ടെത്തല്‍ മരണത്തിലെ ദുരൂഹതശക്തമാക്കുകയാണ്. മരണത്തിനു മുമ്പു ജിഷ്ണുവിനു ക്രൂര മര്‍ദനമേറ്റിരുന്ന എന്ന സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ജിഷ്ണുവിന്‍റെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഗുരുതരമായ വീ‍ഴ്ച സംഭവിച്ചെന്നു കാട്ടി നേരത്തേതന്നെ മാതാവും അമ്മാവനും രംഗത്തെത്തിയിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവഗണിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം.

RELATED STORIES

മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദനമേറ്റു; ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലും മുറിവുകള്‍; പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി

JISHNU

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മുറിവുകള്‍ സംഭവിച്ചത് ജിഷ്ണു മരിക്കുന്നതിന്റെ മുന്‍പാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഫോറന്‍സിക് ഡോക്ടര്‍ മൃതദേഹം കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണു തൂങ്ങി മരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും ജിഷ്ണുവിന്റെ മാതാവ് ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മുഖത്തെ പാടുകള്‍ മൃതദേഹം അഴിച്ചുമാറ്റുമ്പോഴുണ്ടായതാണെന്ന പിജി വിദ്യാര്‍ഥിയുടെ സാക്ഷ്യപ്പെടുത്തലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജ് ഉടമ കൃഷ്ണദാസ്, പിആര്‍എ സാംജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ നെഹ്‌റു കോളേജ് ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിരുന്നു.

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയെന്ന് അമ്മ; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു

 Mahija-Jishnu-Mother

കോഴിക്കോട് : തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ അപാകതയുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു. പിജി വിദ്യാര്‍ത്ഥി പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് അന്വേഷിക്കണമെന്നും ജിഷ്ണുവിന്റെ അമ്മ കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
Top
X