ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം വിശ്വാസ്യതയില്ലാത്തതെന്ന് ലോക വാണിജ്യ ഫോറം; വിശ്വാസമില്ലാത്ത സര്‍ക്കാരുകളില്‍ അര്‍ജന്‍റീന ഒന്നാമത്

ദില്ലി: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കു വിശ്വാസ്യതയില്ലേ? ലോകത്ത് ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമരംഗമാണ് ഇന്ത്യയിലേതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം. ഓസ്ട്രേലിയയാണ് ഒട്ടും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുള്ള രാജ്യം. തൊട്ടുപിന്നാലെ ഇന്ത്യയാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിനുവേണ്ടി എല്‍ഡ്മാന്‍ ട്രസ്റ്റാണ് സര്‍വേ നടത്തിയത്.

വിശ്വാസ്യതയില്ലാത്ത സര്‍ക്കാരുകള്‍, എന്‍ജിഒകള്‍ എന്നിവയുടെയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 38 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്. ദാവോസില്‍ േവള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ ഉച്ചകോടിക്കു മുന്നോടിയായാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലോകത്താകമാനം ജനങ്ങള്‍ക്കു മാധ്യമങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക‍ഴിഞ്ഞതവണ പഠനം നടത്തുമ്പോള്‍ 48 ശതമാനം പേരാണ് മാധ്യമങ്ങളില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞത്. അത് ഇക്കുറി 44 ശതമാനമായി കുറഞ്ഞു.

ഓസ്ട്രേലിയയാണ് ഒട്ടും വിശ്വാസമില്ലാത്ത മാധ്യമങ്ങളുള്ള നാട്. ഇന്ത്യക്കു രണ്ടാം സ്ഥാനവും അയര്‍ലന്‍ഡിന് മൂന്നാം സ്ഥാനവുമാണുള്ളത്. സിംഗപ്പുര്‍, തുര്‍ക്കി, യുഎഇ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. അര്‍ജന്‍റീനയാണു ലോകത്ത് ഒട്ടും വിശ്വാസ്യതയില്ലാത്ത രാജ്യം. ബ്രസീല്‍ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. കാനഡയ്ക്കാണു മൂന്നാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here