മുംബൈ: ബച്ചന്‍ കുടുംബത്തിനെതിരെ വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവായ അമര്‍ സിംഗ്. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ഒരുമിച്ചല്ല ജീവിക്കുന്നതെന്നും ബച്ചന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും അമര്‍ സിംഗ് ആരോപിച്ചു.
ഞാന്‍ അമിതാഭ് ബച്ചനെ കാണുന്നതിനു മുന്‍പ് തന്നെ അദ്ദേഹവും ജയ ബച്ചനും വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. ഒരാള്‍ പ്രതീക്ഷയിലും മറ്റേയാള്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജനകിലും. ഐശ്വര്യ റായിക്കും ജയ ബച്ചനുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഇതിനൊന്നും ഉത്തരവാദി ഞാനല്ല.’ -അമര്‍ സിംഗ് പറയുന്നു. ഐശ്വര്യ റായ് ബച്ചനുമായുള്ള മാനസികമായ അകല്‍ച്ചയാണ് ജയയെ മാറി താമസിക്കാന്‍ പ്രേരിപ്പിച്ചത്. പ്രശനങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അമര്‍ സിംഗ് ആരോപിക്കുന്നു.
സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം അമര്‍ സിംഗാണെന്ന ആരോപണങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തുണ്ടാവുന്ന എല്ലാ അകല്‍ച്ചയ്ക്കും ആളുകള്‍ എന്നെയാണ് കുറ്റപ്പെടുത്തുന്നത്. അംബാനിമാര്‍ പിരിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയയാള്‍ ഞാനാണെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും അമര്‍ പറയുന്നു.
നേരത്തെ, അമിതാഭിന്റെയും ജയയുടെയും അടുത്ത സുഹൃത്തായിരുന്നു അമര്‍ സിംഗ്. എന്നാല്‍ പിന്നീട് ആ ബന്ധം തകര്‍ന്നു. ജയാ ബച്ചനെ സമാജ്‌വാദി പാര്‍ട്ടി അംഗമാക്കുന്നതിനെതിരെ അമിതാഭ് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന പ്രസ്താവനയുമായി അമര്‍ രംഗത്തെത്തിയതോടെയാണ് ആ സൗഹൃദം തകര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here