കൂട്ട ബലാത്സംഗം തത്സമയം ഫേസ്ബുക്കില്‍; മൂന്ന് പേര്‍ അറസ്റ്റില്‍; വീഡിയോ നീക്കി ഫേസ്ബുക് അധികൃതര്‍

സ്റ്റോക്‌ഹോം : സ്വീഡനില്‍ കൂട്ട ബലാല്‍സംഗ രംഗം ഫേസ്ബുക്കില്‍ ലൈവായി പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 മുതല്‍ 24 വയസുവരെയുള്ള യുവാക്കളാണ് അറസ്റ്റിലായത്. തലസ്ഥാന നഗരിയായ സ്റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഞായറാഴ്ചയാണ് തത്സമയ ബലാത്സംഗം അരങ്ങേറിയത്.

60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പിലാണ് രംഗങ്ങള്‍ ലൈവായി പ്രചരിപ്പിച്ചത്. ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ വിഡിയോ കണ്ട ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ പൊലീസിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം കീറുന്നതും മറ്റൊരാള്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here