ലോ അക്കാദമി സമരത്തില്‍ അടിയന്തിര വിശദീകരണം തേടി യുവജന കമ്മിഷന്‍; പ്രിന്‍സിപ്പലും മാനേജ്‌മെന്റും സര്‍വകലാശാലയും 7 ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥി സമരത്തില്‍ വിശദീകരണം തേടി സംസ്ഥാന യുവജന കമ്മിഷന്‍. ലോ അക്കാദമി പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ്, കേരള സര്‍വകലാശാല എന്നിവരോട് കമ്മിഷന്‍ വിശദീകരണം തേടി. അടിയന്തിര വിശദീകരണം നല്‍കാനാണ് പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് സംസ്ഥാന യുവജന കമ്മിഷന്റെ നടപടി. വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ നാളുകളായി അനുഭവിക്കുന്ന പീഡനങ്ങളും അവകാശ ലംഘനങ്ങളും യുവജന കമ്മിഷന്‍ പരിശോധിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു എന്ന ആരോപണവും കമ്മിഷന്‍ പരിശോധിക്കും.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണത്തിലും നടപടി സ്വീകരിക്കും. ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് സംസ്ഥാന യുവജന കമ്മീഷന്‍ നല്‍കിയ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel