‘സ്ലം ഡോഗ്’ താരം ദേവ് പട്ടേലിന് ഓസ്‌കര്‍ നോമിനേഷന്‍; മികച്ച സഹനടനുള്ള നോമിനേഷന്‍ ‘ലയണ്‍’ സിനിമയിലെ പ്രകടനത്തിന്

ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്‍ ദേവ് പട്ടേലിന് ഓസ്‌കര്‍ നോമിനേഷന്‍. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നോമിനേഷനാണ് ദേവ് പട്ടേലിന് ലഭിച്ചത്. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനുശേഷം ദേവ് പട്ടേല്‍ നായകനായി എത്തുന്ന ചിത്രമാണ് ലയണ്‍.

സാരു ബ്രെയ്‌ലി എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുന്‍ഷി ഖാന്‍ എന്ന കുട്ടി സാരു ബ്രെയ്‌ലി എന്ന ഓസ്‌ട്രേലിയന്‍ ബിസിനസുകാരനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ദരിദ്രകുടുംബത്തില്‍ ജനിച്ച ഷേരുവിന് ചെറുപ്പത്തിലെ സഹോദരനെ നഷ്ടമാകുന്നു. തുടര്‍ന്ന് സഹോദരനെ തേടി ഷേരു ചെന്നെത്തുന്നത് കൊല്‍ക്കത്തയിലാണ്. കൊല്‍ക്കത്തയിലെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതായി മാറി. ജീവിക്കാന്‍ വേണ്ടി ഭിക്ഷ എടുത്തു. പിന്നെ പലരുടെയും കനിവോടെ ഒരു അനാഥാലയത്തിലെത്തുന്നു. അങ്ങനെ ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ബ്രെയ്‌ലി കുടുംബം ഷേരുവിനെ ദത്തെടുക്കുന്നു. ഇതോടെ ഓസ്‌ട്രേലിയയിലേക്ക് പറക്കുകയാണ് ഷേരു. ഇവിടെ വച്ച് ഷേരുവിന്റെ ജീവിതമാകെ മാറി മറയുന്നതാണ് ലയണ്‍ സിനിമയുടെ പ്രമേയം.

ഇതേ ചിത്രത്തിലെ അഭിനയത്തിന് നേരത്തെ ദേവ് പട്ടേലിനു മികച്ച സഹനടനുള്ള ഗോള്‍ഡണ്‍ ഗ്ലോബ് നോമിനേഷനും ലഭിച്ചിരുന്നു.

നോമിനേഷന്‍ പട്ടിക ചുവടെ

Best Picture

Arrival
Fences
Hacksaw Ridge
Hell or High Water
Hidden Figures
La La Land
Lion
Manchester By the Sea
Moonlight

Best Achievement in Directing

Arrival
Hacksaw Ridge
La La Land
Manchester by the Sea
Moonlight

Lead Actress

Isabelle Huppert, Elle
Ruth Negga, Loving
Natalie Portman, Jackie
Emma Stone, La La Land
Meryl Streep, Florence Foster Jenkins

Lead Actor

Casey Affleck, Manchester by the Sea
Andrew Garfield, Hacksaw Ridge
Ryan Gosling, La La Land
Viggo Mortensen, Captain Fantastic
Denzel Washington, Fences

Supporting Actress

Viola Davis, Fences
Naomie Harris, Moonlight
Nicole Kidman, Lion
Octavia Spencer, Hidden Figures
Michelle Williams, Manchester by the Sea

Supporting Actor

Jeff Bridges, Hell or High Water
Mahershala Ali, Moonlight
Dev Patel, Lion
Lucas Hedges, Manchester by the Sea
Michael Shannon, Nocturnal Animals

Original Screenplay

Hell or High Water
La La Land
The Lobster
Manchester by the Sea
20th Century Women

Adapted Screenplay

Arrival
Fences
Hidden Figures
Lion
Moonlight

Animated Feature

Kubo and the Two Strings
Moana
My Life as a Zucchini
The Red Turtle
Zootopia

Cinematography

Arrival
La La Land
Lion
Moonlight
Silence

Documentary Feature

Fire at Sea
I Am Not Your Negro
Life, Animated
O.J.: Made in America
13th

Documentary Short

Extremis
4.1 Miles
Joe’s Violin
Watani: My Homeland
The White Helmets

Foreign Language Film

Land of Mine
A Man Called Ove
The Salesman
Tanna
Toni Erdmann

Live Action Short Film

Ennemis Interieurs
La Femme et le TGV
Silent Nights
Sing
Timecode

Sound Editing

Arrival
Deepwater Horizon
Hacksaw Ridge
La La Land
Sully

Original Score

Jackie
La La Land
Lion
Moonlight
Passengers

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News