തിരുവനന്തപുരം : ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. സര്‍വകലാശാലയും സര്‍ക്കാരും അന്വേഷണം നടത്തണം. കോളജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുയര്‍ത്തി കഴിഞ്ഞ 12 ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം നടത്തുകയാണ്. ഇന്റേണല്‍ മാര്‍ക്കുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് കോളേജ് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് സമരം അടിയന്തിരമായി ഒത്തുതീര്‍ക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here