തിരുവനന്തപുരം : പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവ് കണ്ടെത്താനായില്ല. അത്തരം ഒരുകാര്യം സര്‍വകലാശാലയെ അറിയിച്ചിരുന്നില്ലെന്നും സര്‍വകലാശാല സമിതി കണ്ടെത്തി. റിപ്പോര്‍ട്ട് സര്‍വകലാശാല രജിസ്ട്രാര്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
ജിഷ്ണുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണം. പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററും കോളജ് പ്രിന്‍സിപ്പലും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നും സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നെഹ്‌റു കോളജില്‍ മാനേജ്‌മെന്റ് വക മാനസിക – ശാരീരിക പീഡനം പതിവാണെന്നും സര്‍വകലാശാല കണ്ടെത്തി.
പാമ്പാടി നെഹ്‌റു കോളജിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും സാങ്കേതിക സര്‍വകലാശാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നെഹ്‌റു കോളജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനം വേണം. എല്ലാ സ്വാശ്രയ കോളജുകളിലും പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നും സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here