കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കം; ആയിരം രൂപ മുതല്‍ പരിധിയില്ലാതെ യാത്രകള്‍

തിരുവനന്തപുരം: സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ആരംഭിച്ച പ്രതിമാസ ട്രാവല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. മുന്‍കൂട്ടി പണമടച്ച് വാങ്ങുന്ന കാര്‍ഡ് ഉപയോഗിച്ച് പരിധിയില്ലാതെ യാത്ര ചെയ്യാം. ഒരു മാസമാണ് കാലാവധി. കാലാവധി കഴിഞ്ഞാല്‍ പണമടച്ച് കാര്‍ഡ് പുതുക്കാം.

കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ക്യാഷ്‌കൗണ്ടറില്‍നിന്നു കാര്‍ഡ് ലഭിക്കും. നാലുതരം കാര്‍ഡാണ് തയ്യാറാക്കിയത്. ബ്രോണ്‍സ് കാര്‍ഡ് (1000 രൂപ), സില്‍വര്‍ കാര്‍ഡ് (1500 രൂപ), ഗോള്‍ഡ് കാര്‍ഡ് (3000 രൂപ), പ്രീമീയം കാര്‍ഡ് (5000 രൂപ).


ബ്രോണ്‍സ് കാര്‍ഡ്:
റവന്യൂ ജില്ലയ്ക്കുള്ളിലെ സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകളില്‍ ഉപയോഗിക്കാം.

സില്‍വര്‍ കാര്‍ഡ്: സിറ്റിസര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ജന്റം നോണ്‍ എസി ബസുകളില്‍

ഗോള്‍ഡ് കാര്‍ഡ്: സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എസി ബസുകളില്‍

പ്രീമീയം കാര്‍ഡ്: ജന്റം എസി, ജന്റം നോണ്‍ എ സി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ് ബസുകളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News