സിപിഐഎം ഇന്ന് പ്രധാനമന്ത്രിയെ ‘വിചാരണ ചെയ്യും’; പരിപാടി ദേശീയതല പ്രക്ഷോഭത്തിന്റെ ഭാഗമായി; പിണറായി വിജയനും കോടിയേരിയും വിഎസും പങ്കെടുക്കും

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതീകാത്മകമായി ‘പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.’ പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തുകളയുക, ഡിജിറ്റല്‍ പണമിടപാട് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ദേശീയതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. മറ്റു ജില്ലാ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ക്രമത്തില്‍: കാസര്‍കോട്: പി കരുണാകരന്‍, എളമരം കരിം. കണ്ണൂര്‍: എം ബി രാജേഷ്, വയനാട്: കെകെ രാഗേഷ്, കോഴിക്കോട്: പികെ ശ്രീമതി, മലപ്പുറം: ബേബി ജോണ്‍, പാലക്കാട്:എ വിജയരാഘവന്‍, എറണാകുളം: ടിഎം തോമസ് ഐസക്, ആലപ്പുഴ: എംവി ഗോവിന്ദന്‍, കോട്ടയം: ആനത്തലവട്ടം ആനന്ദന്‍, ഇടുക്കി: എംഎം മണി, പത്തനംതിട്ട: വിഎസ് അച്യുതാനന്ദന്‍, കൊല്ലം: ഇപി ജയരാജന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News