മുന്തിരിവള്ളികളും ജോമോനും കണ്ടു..; വിനീതിന് പറയാനുള്ളത്

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ ചിത്രത്തെയും മോഹന്‍ലാല്‍ ചിത്രത്തെയും പുകഴ്ത്തി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് രണ്ടു സിനിമകളിലും ഏറെ ആകര്‍ഷകമായി തോന്നിയതെന്ന് വിനീത് അഭിപ്രായപ്പെടുന്നു.

വിനീത് പറയുന്നത് ഇങ്ങനെ: ‘മുന്തിരിവള്ളികളും ജോമോനും കണ്ടു.. അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് ഈ രണ്ടു സിനിമകളിലും ഏറെ ആകര്‍ഷകമായി തോന്നിയത്.. മുന്തിരിവള്ളികളില്‍ ലാല്‍ അങ്കിളും അനൂപ് ഏട്ടനും തമ്മിലുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളും, ജോമോനില്‍ ദുല്‍ഖറും മുകേഷ് അങ്കിളും തമ്മിലുള്ള രംഗങ്ങളും ഏറെ ഹൃദ്യമായി തോന്നി. ജോമോനില്‍ വിദ്യാസാഗര്‍ സാറിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുപാടിഷ്ടപ്പെട്ടു. മലയാളസിനിമയ്ക്ക് ഈ വര്‍ഷം, ഒരു മികച്ച വര്‍ഷമായി മാറട്ടെ!!’

മുന്തിരി വള്ളികളെക്കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറയുന്നത് ഇങ്ങനെ: മുന്തിരി വള്ളികള്‍ തളിര്‍ത്തു. പെണ്ണ് കെട്ടിയവനും കെട്ടാത്തവനും കാണേണ്ട സിനിമ.

ജിബു ജേക്കബ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതമൊരുക്കുന്നു.

തൃശൂരിലെ വളരെ സമ്പന്ന കുടുംബാംഗമായ ജോമോനെയാണ് ദുല്‍ഖര്‍ ജോമോന്റെ സുവിശേഷങ്ങളില്‍ അവതരിപ്പിക്കുന്നത്. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. വിനു മോഹന്‍, ഇന്നസെന്റ്, മുത്തുമണി, ഇര്‍ഷാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News