തിരുവനന്തപുരം: അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി അഡ്വ.കെ രാജുവിന്റെ ഉറപ്പ്. അടുത്തസീസണ്‍ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് വനിതാ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി അറിയിച്ചു.
നിലവിലുള്ള സൗകര്യങ്ങളില്‍ യാത്രനടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗസ്ത്യര്‍കൂടത്തിലേക്ക് പോകാം. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ പേരില്‍ സ്ഥലത്ത് പുതിയ സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. സ്ത്രീകളുടെ ശാരീരികാവസ്ഥയുടെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും വനംവകുപ്പ് അറിയിച്ചു. എന്നാല്‍ അഗസ്ത്യര്‍കൂടത്തെ ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാത്ത വിധമായിരിക്കണം പ്രവേശനം.
ഇത്തവണത്തെ തീര്‍ഥാടനം ഫെബ്രുവരി 24ന് അവസാനിക്കും. 25ന് ആവശ്യമെങ്കില്‍ വനിതാ സംഘടന പ്രതിനിധികളുമായി പരീക്ഷണയാത്ര നടത്താമെന്നും കെ രാജു അറിയിച്ചു. യാത്രയുടെ സ്വഭാവവും അവിടുത്തെ സൗകര്യങ്ങളും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിത്.
വനം വകുപ്പ് സെക്രട്ടി പി മാരപാണ്ഡ്യന്‍ ഐഎഎസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഏ ഹരികുമാര്‍, വിവിധ വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.