കണ്ണൂരില്‍ യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതാണെന്ന് സൂചന; കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. വയനാട് സ്വദേശി ബക്കളം അബ്ദുല്‍ ഖാദറിനെ (38) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇയാള്‍ ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഖാദര്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച് കൊന്നതാണെന്നും സൂചനയുണ്ട്.

ഇയാള്‍ നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പ്രാദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പഴയങ്ങാടി, തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം പൊലീസ് സ്‌റ്റേഷനുകളില്‍ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel