ടോംസ് കോളേജില്‍ വനിതാ കമീഷന്‍ തെളിവെടുപ്പ് തുടരുന്നു; പരാതികളില്‍ കഴമ്പുണ്ടെന്ന് കമീഷന്‍ അംഗം; ടോം തോമസിന്റെ ഭാര്യ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നെന്നും ആരോപണം

കോട്ടയം: അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കിയ മറ്റക്കര ടോംസ് കോളേജില്‍ വനിതാ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി. വനിതാ കമീഷന്‍ അംഗം ഡോ.ജി പ്രമീളാ ദേവിയുടെ നേതൃത്വത്തിലാണ് രക്ഷിതാക്കളില്‍ നിന്നും വിദ്യര്‍ത്ഥികളില്‍ നിന്നും തെളിവെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുള്ളതായി ബോധ്യപ്പെട്ടതായി പ്രമീളാ ദേവി പറഞ്ഞു.

കുട്ടികളെ ഇനി ടോംസ് കോളജില്‍ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്നാണ് മാതാപിതാക്കള്‍ കമീഷന്‍ മുമ്പാകെ പറഞ്ഞത്. ഫീസ് നല്‍കിയതിന്റെ രസീത് നല്‍കാന്‍ പോലും കോളേജ് തയ്യാറാകുന്നില്ലെന്നും ടോം ടി തോമസിന്റെ ഭാര്യ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, ടോംസ് കോളേജിന് സാങ്കേതിക സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News