കെ.ജെ യേശുദാസിന് പദ്മവിഭൂഷണ്‍; കേന്ദ്രതീരുമാനം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ശുപാര്‍ശയില്‍; ഗുരു ചേമഞ്ചേരിയും പി.ആര്‍ ശ്രീജേഷും അന്തിമലിസ്റ്റില്‍

ദില്ലി: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് പദ്മവിഭൂഷണ്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേരളത്തിന്റേയും തമിഴ്‌നാടിന്റെയും ശുപാര്‍ശ പ്രകാരമാണ് ബഹുമതി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍ യേശുദാസിന് പദ്മശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

അന്തിമ പട്ടികയില്‍ കേരളത്തില്‍ നിന്നും ഗുരു ചേമഞ്ചേരിയും ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷും ഉള്‍പ്പെട്ടതായി വിവരമുണ്ട്. ക്രിക്കറ്റ് താരങ്ങളായ എം.എസ് ധോണി, വിരാട് കോഹ്ലി, ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍ സിന്ധു, സാക്ഷി മാലിക്ക്, എന്നിവരും ജിംനാസ്റ്റിക് താരം ദീപ കര്‍മാക്കറും പദ്മ ബഹുമതി അന്തിമപട്ടികയിലുണ്ട്.

അതേസമയം, ഭാരതരത്‌ന ഈ വര്‍ഷം ആര്‍ക്കുമില്ലെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News