തൃശൂര്‍ മെഡി. കോളേജ് വിദ്യാര്‍ഥിനിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍; പിടിയിലായത് മുന്‍പ് കോഴിക്കോട് മെഡി. കോളേജില്‍ യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍

തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ ഹബിബ് മുഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സഹകരിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിയിടാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ശരീരത്തെ കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. രാത്രി എട്ടുമണി വരെ ജോലിയെടുത്താല്‍ ചില ചികിത്സാരീതികള്‍ പഠിപ്പിക്കാമെന്നു പറഞ്ഞതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിനും പൊലീസിനും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

അതേസമയം, ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു ശിക്ഷാനടപടിയുടെ ഭാഗമായാണ് ഇയാളെ തൃശൂരിലേക്ക് മാറ്റിയത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ശിക്ഷാനടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News