കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ആറു പേരെ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ തൊ‍ഴിലുടമയുടെ മകളെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍സുകാരിയും

കുവൈത്ത് സിറ്റി: കൊലപാതകക്കേസുകളില്‍ ജയിലില്‍ ക‍ഴിയുകയായിരുന്ന കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പെട്ടെ ആറു പേരെ തൂക്കിലേറ്റി. ഇന്നു പുലര്‍ച്ചെയാണ് രാജകുടുംബാംഗം ഫൈസല്‍ അല്‍ സബാ അടക്കമുള്ളവരെ തൂക്കിലേറ്റിയത്. കുവൈത്തി വനിതയായ നസ്ര അല്‍ അന്‍സിയെയും തൂക്കിലേറ്റിയിട്ടുണ്ട്. 2013 ലാണ് ഇതിനു മുമ്പു കുവൈത്തില്‍ വധശിക്ഷ നടപ്പാക്കിയത്.

രണ്ടുപേര്‍ ഈജിപ്തുകാരും ഒരാള്‍ ബംഗ്ലാദേശിയും ഒരാള്‍ ഫിലിപ്പീന്‍സുകാരിയുമാണ്. വാക്കേറ്റത്തിനിടെ മറ്റൊരു രാജകുടുംബാംഗത്തെ വെടിവച്ചു കൊന്ന കേസിലാണ് ഫൈസല്‍ അല്‍ സബായെ തൂക്കിലേറ്റിയത്. ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹം നടക്കുന്ന പന്തലിനു തീകൊളുത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ59 പേരുടെ മരണത്തിനിടയാക്കിയ കേസിലാണ് നസ്ര അല്‍ അന്‍സിയെ ശിക്ഷിച്ചത്.

ഫിലിപ്പീന്‍സ് എയര്‍ഫോ‍ഴ്സില്‍ ലഫ്റ്റനന്‍റ് കേണലായ അംഗാരിസ് പവയുടെ സഹോദരി ജകാതിയയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍. 2007ല്‍ ജക്കാത്തിയയുടെ തൊ‍ഴില്‍ദാതാവിന്‍റെ ഇരുപത്തിരണ്ടുവയസുള്ള മകളെ ഉറക്കത്തിനിടയില്‍ കുത്തിക്കൊലപ്പെടുത്തിയെന്നതാണു കേസ്. കേസില്‍ ജക്കാത്തിയയുടെ വധശിക്ഷ ഒ‍ഴിവാക്കണമെന്നാവശ്യപ്പെട്ടു ഫിലിപ്പീന്‍സ് പ്രസിഡന്‍റ് അടക്കമുള്ള‍വര്‍ ഇടപെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News