നടി പരുളിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍; നായ്ക്കള്‍ ആക്രമിച്ചത് പ്രിഥ്വിരാജിന്‍റെ നായികയായ നടിയെ

മുംബൈ: പ്രിഥ്വിരാജ് ചിത്രം കൃത്യത്തിലെ നായികയായ നടി പരുള്‍ യാദവിനെ തെരുവുനായ്ക്കള്‍ കടിച്ചു കീറി. മുംബൈയില്‍ ക‍ഴിഞ്ഞജിവസമാണു സംഭവം. ജോഗേശ്വരി റോഡിലെ അപാര്‍ട്മെന്‍റിനു സമീപമാണ് പരുളിനെ നായ്ക്കള്‍ കടിച്ചത്. പരുളിന്‍റെ വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തെരുവുനായ്ക്കള്‍ പരുളിനെ ആക്രമിക്കുകയായിരുന്നു.

മുഖത്തും കാലിലും ക‍ഴുത്തിലും നായ്ക്കളുടെ കടിയേറ്റ പരുളിനെ കോകില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലയില്‍ മൂന്ന് ഇഞ്ചുവരെ ആ‍ഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുംബൈയിലാണ് പരുള്‍ ക‍ഴിയുന്നതെങ്കിലും മലയാളം , തമി‍ഴ്, കന്നഡ ചിത്രങ്ങളിലൂടെയാണ് പരുള്‍ ശ്രദ്ധേയയാത.്

പ്രിഥ്വിരാജ് നായകനായ കൃത്യത്തില്‍ നായികാ കഥാപാത്രമായ സാന്ദ്രാ മരിയയെ അവതരിപ്പിച്ചത് പരുളാണ്. ബുള്ളറ്റ്, ബ്ലാക്ക്, ഡാലിയ തുടങ്ങിയ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്. ഡ്രീംസ് എന്ന തമി‍ഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായാണു പരുള്‍ സിനിമയില്‍ എത്തിയത്. കങ്കണ റാണാവത്തന്‍റെ ക്വീനിന്‍റെ കന്നഡ റീമേക്കില്‍ നായികയായി അഭിനയിക്കാനിരിക്കേയാണ് നായ്ക്കള്‍ പരുളിനെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News