കശ്മീരിൽ ഹിമപാതത്തിൽ ഒരു സൈനികൻ മരിച്ചു; രണ്ടു ജവാൻമാരെ കാണാതായി; മരണസംഖ്യ അഞ്ചായി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമാപത്തിൽ ഒരു സൈനികനും ഒരു കുടുംബത്തിലെ നാലു അംഗങ്ങളും അടക്കം അഞ്ചുപേർ മരിച്ചു. രണ്ടു സൈനികരെ കാണാതായിട്ടുണ്ട്. നിയന്ത്രണരേഖയിലെ ആർമി ക്യാംപിലാണ് ഹിമപാതം ഉണ്ടായത്. കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ സോനാമാർഗിലാണ് ഹിമപാതം ഉണ്ടായത്. മരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച തുടരുന്ന കശ്മീരിൽ മറ്റൊരു സംഭവത്തിലാണ് നാലു സാധാരണക്കാർ മരിച്ചത്. ഒരു കുടുംബത്തിലെ നാലു അംഗങ്ങളാണ് മരിച്ചത്. കശ്മീരിലെ ഗുരെസ് സെക്ടറിൽ ഇവരുടെ വീടു തന്നെ മഞ്ഞുവീഴ്ചയിൽ മഞ്ഞിനടിയിൽ പെട്ടു പോകുകയായിരുന്നു. ഗുരെസിലെ തുലൈൽ പ്രദേശത്ത് ബാദൂഗാം വില്ലേജിലെ മെഹ്‌റാജുദ്ദീൻ ലോണെ എന്നയാളുടെ വീടാണ് ഹിമപാതത്തിൽ മഞ്ഞിനടിയിൽ പെട്ടത്. മെഹ്‌റാജുദ്ദീൻ, ഭാര്യ അസിസി (50), മക്കളായ ഇർഫാൻ (22), ഗുൽഷൻ (19) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ കശ്മീർ താഴ്‌വരയിൽ ഹിമപാതത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കുന്നുകളിൽ നിന്നും താഴ്ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News