ലോ അക്കാദമിയിൽ സമരം തുടരുമെന്നു വിദ്യാർത്ഥി സംഘടനകൾ; വിദ്യാഭ്യാസ മന്ത്രിയുമായി സംഘടനാനേതാക്കൾ ചർച്ച നടത്തി; എബിവിപി ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞു. വിദ്യാർത്ഥി സംഘടനാ നേതാക്കളും വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി ജെയ്ക് സി തോമസ് അറിയിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് അനുഭാവത്തോടെയാണ് സർക്കാർ പ്രതികരിച്ചത്. അതേസമയം, എബിവിപി ചർച്ച ബഹിഷ്‌കരിച്ചു.

ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റണമെന്നായിരുന്നു വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ ആവശ്യം. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നു സർക്കാരും ഇവർക്ക് ഉറപ്പു നൽകി. പ്രിൻസിപ്പളിനെ മാറ്റിയ ശേഷം സമരം അവസാനിപ്പിക്കാം എന്ന നിലപാടാണ് വിദ്യാർത്ഥി സംഘടനാനേതാക്കൾ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച അവസാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here