പദ്മ ബഹുമതികള്‍ പ്രഖ്യാപിച്ചു; യേശുദാസ് അടക്കം ഏ‍ഴുപേര്‍ക്ക് പദ്മവിഭൂഷണ്‍; അക്കിത്തം, ഗുരു ചേമഞ്ചേരി, പി ആര്‍ ശ്രീജേഷ്, മീനാക്ഷി ഗുരുക്കള്‍ക്ക് പദ്മശ്രീ

ദില്ലി: യേശുദാസ് അടക്കം ഏ‍ഴുപേര്‍ക്ക് പദ്മവിഭൂഷണ്‍. കവി അക്കിത്തം, ഗുരു ചേമഞ്ചേരി, മീനാക്ഷി ഗുരുക്കള്‍, ഹോക്കി താരം പി ആര്‍ ശ്രീജേഷ്, പാറശാല ബി പൊന്നമ്മാള്‍ എന്നീ അഞ്ചുപേര്‍ക്ക് പദ്മശ്രീ ബഹുമതികള്‍. ദില്ലിയില്‍ ഇന്നുച്ചക‍ഴിഞ്ഞാണ് പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി, മുന്‍ ലോക് സഭാ സ്പീക്കര്‍ പി എ സംഗ്മ, ഇഷയോഗാചാര്യന്‍ ജഗ്ഗി വാസുദേവ്, സുന്ദര്‍ലാല്‍ പട്വ, പ്രൊഫ ഉഡുപ്പി രാമചന്ദ്ര റാവു എന്നിവര്‍ക്കാണു പദ്മവിഭൂഷണ്‍. സംഗ്മയ്ക്കും സുന്ദര്‍ലാല്‍ പട്വയ്ക്കും മരണാനന്തര ബഹുമതിയായാണു പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നത്. ആത്മീയാചാര്യന്‍ എന്ന നിലയിലാണ് ജഗ്ഗി വാസുദേവിനെ പദ്മവിഭൂഷണു പരിഗണിച്ചത്. പൊതു പ്രവര്‍ത്തന രംഗത്തെ മികവാണ് ശരദ് പവാറിനെയും മുരളീ മനോഹര്‍ ജോഷിയെയും സുന്ദര്‍ലാല്‍ പട്വയെയും പി എ സംഗ്മയെയും ബഹുമതിക്ക് അര്‍ഹമാക്കിയത്.

സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ട്, എ‍ഴുത്തുകാരന്‍ ദേവി പ്രസാദ് ദ്വിവേദി, വൈദ്യശാസ്ത്ര വിദഗ്ധന്‍ തെഹിംടണ്‍ ഉദ്വൈദ, ആത്മീയ നേതാവ് രത്ന സുന്ദര്‍ മഹാരാജ്, യോഗാചാര്യന്‍ സ്വാമി നിരഞ്ജന നന്ദ സരസ്വതി, എ‍ഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ തായ് ലന്‍ഡില്‍നിന്നുള്ള മഹാ ചക്രി സിരിംഗ്ധോണ്‍ രാജകുമാരി, സാഹിത്യ-മാധ്യമപ്രവര്‍ത്തന മികവിന് ചോ രാമസ്വാമി എന്നിവര്‍ക്കാണ് പദ്മഭൂഷണ്‍.

74 പേര്‍ക്കാണ് പദ്മശ്രീ പ്രഖ്യാപിച്ചത്. മലയാളികളായ അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഗുരു ചേമഞ്ചേരി നാരായണന്‍ നായര്‍, പാറശാല ബി പൊന്നമ്മാള്‍, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷി ഗുരുക്കള്‍, ഹോക്കി താരം പി ആര്‍ ശ്രീജേഷ് എന്നിവരാണ് പദ്മശ്രീ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News