വാട്‌സ്ആപ്പിൽ നിങ്ങൾ അറിഞ്ഞിരിക്കണം ഈ അഞ്ചു രഹസ്യങ്ങൾ

നിങ്ങൾ ഒരുപാട് സമയം വാട്‌സ്ആപ്പിൽ ചെലവഴിക്കുന്ന ആളാണോ? എന്നാലും ഒരുപക്ഷേ നിങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം എന്നില്ല. പക്ഷേ നിങ്ങൾ അറിയാത്ത ചില ട്രിക്കുകളൊക്കെ ഉണ്ട് ആപ്പിനകത്ത്. നിങ്ങളെ ആപ്പിലാക്കാത്ത ചില വിരുതൻമാർ. ചിലർക്കെങ്കിലും അറിയാമായിരിക്കുമെങ്കിലും പല ആളുകൾക്കും ഈ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമെന്നില്ല. ഇതാ അറിഞ്ഞിരിക്കേണ്ട ആ അഞ്ചു കാര്യങ്ങൾ.

1. മെസേജ് സ്റ്റാർ ചെയ്യുക

മെസേജ് സ്റ്റാർ ചെയ്യുക എന്ന ഒരു ഓപ്ഷൻ അടുത്തിടെയാണ് വാട്‌സ്ആപ്പിൽ ഏർപ്പെടുത്തിയത്. ഇതിനായി സ്റ്റാർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെസേജിൽ രണ്ടുതവണ ക്ലിക്ക് ചെയ്യുക. അപ്പോൾ ഇടതുവശത്ത് തെളിഞ്ഞു വരുന്ന ഓപ്ഷനുകളിൽ നിന്ന് സ്റ്റാർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. കുറേക്കാലത്തിനു ശേഷം ഈ സന്ദേശം വീണ്ടും വായിക്കണമെങ്കിൽ സ്റ്റാറിംഗ് ഏറെ ഗുണം ചെയ്യും. എളുപ്പത്തിൽ സന്ദേശം കണ്ടെത്താം.

2. ഇഷ്ടപ്പെട്ട ചാറ്റിംഗ് പങ്കാളിയെ കണ്ടെത്താം

വാട്‌സ്ആപ്പിൽ നിങ്ങൾ ചാറ്റ് ചെയ്യുന്നവരിൽ നിങ്ങളുടെ ഫേവറിറ്റ് ആരാണെന്ന് അറിയാമോ? വാട്‌സ്ആപ്പിൽ ഏറ്റവും കൂടുതൽ ചാറ്റ് ചെയ്ത ആളാണ് നിങ്ങളുടെ ഫേവറിറ്റ് വാട്‌സ്ആപ്പർ. ഇതു കണ്ടെത്താൻ ഒരു എളുപ്പവഴിയുണ്ട്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഇതു കണ്ടെത്താൻ വാട്‌സ്ആപ്പ് സെറ്റിംഗ്‌സിൽ ചാറ്റ് ഓപ്ഷനിൽ ചാറ്റ് ഹിസ്റ്ററി തെരഞ്ഞെടുക്കുക. ഇതിൽ ഇ-മെയിൽ ചാറ്റ് ക്ലിക്ക് ചെയ്താൽ കാണാൻ സാധിക്കും.

ഐഫോൺ ഉപയോക്താക്കൾ സെറ്റിംഗ്‌സിൽ ഡാറ്റാ ആൻഡ് സ്‌റ്റോറേജ് യൂസ് തെരഞ്ഞെടുക്കുക. ഇതിൽ കൂടുതൽ ചാറ്റ് ചെയ്ത കോൺടാക്ടുകൾ തെളിഞ്ഞു വരും.

3. ഫോട്ടോകളും വീഡിയോയും എങ്ങനെ ഡിഫോൾട്ട് സേവ് ആക്കാതിരിക്കാം

വാട്‌സ്ആപ്പിൽ വരുന്ന ഫോട്ടോകളും വീഡിയോകളും ഡിഫോൾട്ട് സേവ് ആകുന്നതു മൂലം സ്‌റ്റോറേജ് പ്രതിസന്ധി നേരിടുന്നവരുണ്ടാകും. ഓട്ടോമാറ്റിക് ആയി ഇതു സേവ് ആകുന്നതു തടഞ്ഞാൽ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനായി സെറ്റിംഗ്‌സിൽ ചാറ്റ്‌സിൽ പോയി ഇൻകമിംഗ് മീഡിയ ഓഫ് എന്ന ഓപ്ഷൻ സേവ് ചെയ്യുക.

4. ഗ്രൂപ്പ് ചാറ്റ് മ്യൂട്ട് ചെയ്യുക

ഗ്രൂപ്പ് ചാറ്റുകൾ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കി വല്ലാതെ അലോസരമുണ്ടാക്കുന്നുണ്ടോ? ബാറ്ററി ലൈഫ് എന്നതിലുപരി ശബ്ദത്തിന്റെ അലോസരമാണ് ഇതിന്റെ പ്രധാന ശല്യം. മാർഗമുണ്ട്. ഒരു ഗ്രൂപ്പിന്റെ മാത്രമായി ശബ്ദം മ്യൂട്ട് ചെയ്താൽ മതി. ഒരു ഇടവേള എടുക്കാനും ഗ്രൂപ്പ് ലീവ് ചെയ്യാതിരിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതു ചെയ്താൽ മതി. ഇതിനായി ഏതെങ്കിലും ഗ്രൂപ്പ് ചാറ്റിൽ ടാപ്പ് ചെയ്ത് മ്യൂട്ട് ഓപ്ഷൻ സെലക്ട് ചെയ്താൽ മതി.

5. സംഭാഷണം എക്‌സ്‌പോർട്ട് ചെയ്യുക

ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടാൻ ആഗ്രഹിക്കാത്തവർക്കായി ഒരു ഓപ്ഷൻ. എക്‌സ്‌പോർട്ട് ചെയ്യുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഇതിനായി ചെയ്യേണ്ടത് മെനുവിൽ മോർ സെലക്ട് ചെയ്യുക. അതിൽ ഇമെയിൽ ചാറ്റ് തെരഞ്ഞെടുക്കുക. ഐഫോൺ ഉപയോക്താക്കൾ കോൺടാക്ടിൽ ടാപ്പ് ചെയ്ത് താഴേക്ക് സ്‌ക്രോൾ ചെയ്യണം. ഇൻഫോ പേജിലെത്തി എക്‌സ്‌പോർട്ട് ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here