ബ്രസീലിലെ ജയിലിൽ തടവുകാർ 26 സഹതവുകാരെ ചുട്ടുതിന്നു; ഞെട്ടി വിറങ്ങലിച്ച് അധികൃതർ; അസ്ഥി മരവിക്കുന്ന വീഡിയോ

റിയോ ഡി ജനീറോ: കേട്ടാൽ അസ്ഥി പോലും മരവിക്കുന്ന ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന വാർത്തകൾ നമ്മൾ ഏറെ ദിവസമായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ മനസ്സാക്ഷിപോലും മരവിക്കുന്ന പുതിയ വാർത്ത ബ്രസീൽ ജയിലിൽ നിന്നും. നരഭോജികളായ തടവുകാർ 26 സഹതടവുകാരെ ചുട്ടുതിന്നിരിക്കുന്നു. ബ്രസീലിലെ അൽകാകസ് ജയിലിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത. ഇതിന്റെ ഭീകര ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രസീലിലെ നതാൽ പട്ടണത്തിലാണ് അൽകാകസ് ജയിൽ സ്ഥിതി ചെയ്യുന്നത്. അൽകാകസ് ജയിലിൽ കുറേ ദിവസങ്ങളായി തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. നരഭോജികളായ തടവുകാർ 26 സഹതടവുകാരെ തീയിലിട്ട് ചുട്ടെടുത്ത ശേഷം ഭക്ഷിക്കുകയായിരുന്നു. തീയുടെ മുകളിൽ വച്ച് ചുട്ടെടുത്ത ശേഷമാണ് മനുഷ്യമാംസം അവർ ഭക്ഷിച്ചത്.

മയക്കുമരുന്ന് മാഫിയയിൽ പെട്ട തടവുകാരാണ് മൃഗീയമായ രീതിയിൽ പെരുമാറിയതെന്നാണ് വിവരം. ജയിലിലാകെ തലകളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ച് കിടക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ഏറ്റുവാങ്ങാൻ വന്ന ബന്ധുക്കൾക്കു പോലും അംഗഭംഗം സംഭവിച്ച ശവശരീരങ്ങളാണ് കിട്ടിയത്. ഇപ്പോഴും തിരിച്ചറിയാത്ത തലയും ഉടലുകളും ശരീര ഭാഗങ്ങളും ചേർത്തുവയ്ക്കാൻ അധികൃതർ ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്.

സംഭവത്തിൽ ഞെട്ടിവിറങ്ങലിച്ച് നിൽക്കുകയാണ് ജയിൽ അധികൃതർ. ഏറെ ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ മൃഗീയതയിലേക്ക് വഴിമാറിയതിന്റെ ഞെട്ടലിലാണ് അധികാരികൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here