വീരോചിതം വീരത്തിലെ വീഡിയോ ഗാനം; വീരത്തിലെ ഔദ്യോഗിക ഗാനം എത്തി | വീഡിയോ

കൊച്ചി: ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിലെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. വീരത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് മില്ലേനിയം ഓഡിയോസ് ഔദ്യോഗിക യൂട്യൂബ് പേജിലൂടെ പുറത്തുവിട്ടത്. വൈക്കം വിജയലക്ഷ്മി ആലപിച്ച മേലെ മാണിക്യ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കുനാൽ കപൂറും ദിവിന താക്കൂറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ലേബലിൽ ഇതിനകം തന്നെ വീരം പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ മാക്ബത്തിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ശാന്തം, കരുണം, ബീഭത്സം, അത്ഭുതം എന്നീ ചിത്രങ്ങൾക്കുശേഷം നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വിരം. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ജയരാജ് ചിത്രം ഒരുക്കുന്നത്.

ബോളിവുഡ് നടൻ കുനാൽ കപൂറാണ് ചന്തു ചേകവർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവിന താക്കൂർ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയരാജിന്റെ തന്നെ ഫോർ ദ പീപ്പിളിലൂടെ മലയാളത്തിലെത്തിയ ആർ.ഡി രാജശേഖറാണ് കാമറാമാൻ. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡിലെ നാല് പ്രഗത്ഭർ ഈ ചിത്രത്തിന്റെ അണിയറയിൽ പങ്കാളികളാണ്.

ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. ചന്ദ്രകലാ ആർട്‌സിന്റെ ബാനറിൽ ചന്ദ്രമോഹൻപിള്ളയും പ്രദീപ് രാജനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News