ക്രീസിലെത്തിയാലും റൺ ഔട്ടാകുമോ? അമ്പരപ്പിക്കും നീൽ വാഗ്നറുടെ ഈ റൺഔട്ട് | വീഡിയോ

ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ വരട്ടെ. അതിനു മുമ്പ് ക്രൈസ്റ്റ് ചർച്ചിൽ നടന്ന ന്യൂസിലാൻഡ്-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിലെ ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. മൂക്കത്തു വിരൽ വച്ചു പോകും നിങ്ങൾ. ക്രീസിലെത്തിയാലും ചിലപ്പോൾ ഔട്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്.

ന്യൂസീലൻഡ് ബാറ്റ്‌സ്മാൻ നീൽ വാഗ്നറായിരുന്നു ആ റണ്ണൗട്ടിന്റെ ഇര. രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ സ്‌ട്രെക്കേഴ്‌സ് എൻഡിലേക്ക് ഓടിയെത്തിയ വാഗ്നർ പന്ത് ബെയ്ൽ തെറിപ്പിക്കും മുമ്പ് ക്രീസും കടന്ന് അൽപം മുന്നോട്ടു പോയിരുന്നു. എന്നിട്ടും വാഗ്നർ ഔട്ടാണെന്നു അംപയർ വിധിച്ചു. സംഗതി ഒന്നും മനസ്സിലാകാതെ വാഗ്നറും നിന്നു.

സംഭവം ഇങ്ങനെ. ബാറ്റ് ക്രീസിൽ വലിച്ചിഴക്കുന്നതിന് പകരം ക്രീസിൽ ബാറ്റ് കുത്തി വായുവിലേക്ക് ഉയരുകയായിരുന്നു വാഗ്നർ. പക്ഷേ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ നൂറുൽ ഹസ്സൻ ബെയ്ൽസ് തെറിപ്പിക്കുന്ന സമയത്ത് വാഗ്നറുടെ ശരീരവും ബാറ്റും വായുവിലായിരുന്നെന്നു മാത്രം.

തുടർന്ന് ഫീൽഡ് അംപയർ തീരുമാനം മൂന്നാം അംപയർക്ക് വിടുകയായിരുന്നു. മൂന്നാം അമ്പയർ വാഗ്നറിനെ ഔട്ട് വിധിക്കുകയും ചെയ്തു. 2010ലെ ഐ.സി.സി നിയമത്തിൽ (ലോ 29) വന്ന മാറ്റമാണ് വാഗ്‌നർക്ക് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News