കേരള സാങ്കേതിക സര്‍വകലാശാലയിലെ പ്രവേശന ക്രമക്കേടില്‍ ജിസാറ്റിന് പങ്കില്ല

കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി 2016 ഡിസംബര്‍ പത്തിന് കൈരളി ന്യൂസ് ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ ശ്രീനാരായണ ഗുരു ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിസാറ്റ് കോളജിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. നല്‍കിയ വാര്‍ത്തയില്‍ വസ്തുതാ പിഴവുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ആക്ഷേപം ജി സാറ്റിനെതിരേ ഉണ്ടായിരുന്നില്ല. വളരെ വസ്തുതാ പൂര്‍ണമായ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ജിസാറ്റിന്റെ ചിത്രം പ്രസിദ്ധീകരിക്കാനിടയായത് ഇന്റര്‍നെറ്റ് തിരയലിലൂടെ സംഭവിച്ച പാളിച്ചയായിരുന്നു.

വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുന്നതല്ലെന്ന് ജിസാറ്റ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. അത്യന്തം വസ്തുതാപരമായ വാര്‍ത്തയോടൊപ്പം അതില്‍ പങ്കില്ലാത്ത ജിസാറ്റിന്റെ ചിത്രം പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

– എഡിറ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here