‘വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വച്ചു തരും’; ഇതുപോലെയാണ് മോദി നോട്ടുനിരോധനമെന്ന് ചൈനീസ് ദിനപത്രത്തിന്റെ പരിഹാസം

ദില്ലി: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് ചൈനയിലെ പ്രമുഖ ദിനപത്രമായ ഗ്ലോബല്‍ ടൈംസ്. വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വച്ചു തരും എന്നതു പോലെയാണ് മോദിയുടെ നോട്ടു നിരോധനമെന്നാണ് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെടുന്നത്.

നോട്ട് നിരോധനം വന്‍ ദുരന്തമാണ്. വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വെച്ചു തരും എന്നതു പോലെയാണ് അത് ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയെ സാമ്പത്തികമായി ഒരു ദശകമെങ്കിലും പുറകിലോട്ടു നയിക്കും. മാത്രമല്ല, ബാങ്കുകള്‍ക്ക് മുമ്പിലും എടിഎമ്മുകളുടെ മുമ്പില്‍ വരി നിന്ന വയോജനങ്ങള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ആഘാതമാണ് ഈ നടപടി സമ്മാനിച്ചത്. ആ നീക്കം വന്‍ പരാജയമാണെന്നതില്‍ സംശയമില്ലെന്നും പത്രത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു

പ്രധാനമായും കറന്‍സിയുടെ മേല്‍ ഇടപാട് നടക്കുന്ന ഒരു രാജ്യം ഒറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് എങ്ങനെയാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് മാറുന്നതെന്നും ദിനപത്രം ചോദിക്കുന്നു. അതും വേണ്ടത്ര സംവിധാനങ്ങളും ഇല്ലാത്ത അവസ്ഥയില്‍ എന്നും പത്രം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News