അബുദാബി കിരീടാവകാശിയുടെ പ്രസംഗം മനസിലാവാതെ മോദിയും ജെയ്റ്റ്‌ലിയും; ഹൈദരാബാദ് ഹൗസില്‍ സംഭവിച്ചത്

ദില്ലി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ പ്രസംഗം മനസിലാവാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. ഷൈഖ് മുഹമ്മദിന്റെ പ്രസംഗം തര്‍ജമ ചെയ്യേണ്ടയാളെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചതാണ് മോദിക്കും ജെയ്റ്റ്‌ലിക്കും പാരയായത്. മോദിക്ക് പുറമെ മന്ത്രിമാരെയും മാധ്യമപ്രവര്‍ത്തകരെയും ഇത് കുഴക്കി.

മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഷൈഖ് മുഹമ്മദ് അറബിയില്‍ പ്രസ്താവന നടത്തിയത്. പ്രസംഗം കേള്‍ക്കാന്‍ ഇയര്‍ഫോണ്‍ എടുത്ത് ചെവിയില്‍ വച്ചെങ്കിലും ഭാഷയറിയാതെ മോദി ചുറ്റിനും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിശോധനകളെല്ലാം കഴിഞ്ഞ് തര്‍ജമക്കാരന്‍ എത്തുമ്പോഴേക്കും മുഹമ്മദ് അടുത്ത പരിപാടികളിലേക്ക് കടന്നിരുന്നു.

ഭരണത്തലവന്മാരുമായുള്ള കൂടിക്കാഴ്ചക്ക് ഹൈദരാബാദ് ഹൗസാണ് ഔദ്യോഗിക വേദിയായി തെരഞ്ഞെടുക്കുന്നത്. ഇവിടെ തര്‍ജമക്ക് പ്രത്യേക ക്രമീകരണവുമുണ്ട്. എന്നാല്‍, ഇത്തവണ പ്രധാനമന്ത്രിക്കടക്കം തര്‍ജമ ലഭ്യമായില്ല.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഷൈഖ് മുഹമ്മദ് ചൊവ്വാഴ്ച വൈകീട്ട് 4.40ഓടെയാണ് ദില്ലിയിലെത്തിയത്. മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രോട്ടോക്കോള്‍ മറികടന്നാണ് മോദി ഷൈഖ് മുഹമ്മദിനെ സ്വീകരിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here