ചരിത്രംകുറിച്ച് വാവ സുരേഷ്; 100-ാം രാജവെമ്പാലെയെ പിടികൂടിയത് പെരുമ്പാമ്പിനെ വിഴുങ്ങി കൊണ്ടിരിക്കുമ്പോള്‍; വീഡിയോ

പത്തനംതിട്ട: നൂറാമത്തെ രാജവെമ്പാലെയെയും പിടികൂടി പ്രമുഖ പാമ്പു പിടുത്തകാരന്‍ വാവ സുരേഷ് ചരിത്രം കുറിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ നിന്നാണ് വാവ നൂറാമത്തെ രാജവെമ്പാലെയെ പിടിച്ചത്. 11 വയസ് പ്രായമുള്ള ആണ്‍ രാജവെമ്പാലയ്ക്ക് 15 അടി നീളവും 10 കിലോ ഭാരവും ഉണ്ടായിരുന്നു. കുമ്മണ്ണൂരില്‍ നിന്നും പെരുമ്പാമ്പിനെ വിഴുങ്ങി കൊണ്ടിരിക്കുമ്പോഴാണ് രാജവെമ്പാല ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാവാ സുരേഷ് സ്ഥലത്തെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വാവ പറയുന്നത് ഇങ്ങനെ: 100!!!!100!!!!!100!!!100!!!!100.. ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ദിനം കൂടി. സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ എന്റെ 100 മത്തെ രാജവെമ്പാലയെ പത്തനംതിട്ട ജില്ലയിലെ കോന്നിയ്ക്കടുത്ത് കുമ്മണ്ണൂര്‍ എന്ന സ്ഥലത്തു നിന്നും പിടികൂടി. 11 വയസ് പ്രായമുള്ള ആണ്‍ രാജവെമ്പാലയ്ക്ക് 15 അടി നീളവും 10 കി.ലോ ഭാരവും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News