തിരുവനന്തപുരം: വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും ഗവര്‍ണര്‍ പി.സദാശിവം. 68ാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങളിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ ഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും വേനല്‍ കാലത്ത് ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ ധനമന്ത്രി തോമസ് ഐസക്കും കോഴിക്കോട്ട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും കണ്ണൂരില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും കാസര്‍ഗോഡ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എകെ ബാലനും മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ട് മന്ത്രി ടിപി രാമകൃഷ്ണനും വയനാട് എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി കെടി ജലീലും പതാക ഉയര്‍ത്തി.

അമിതദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ബഹുസ്വരതയെ ഊട്ടിയുറപ്പിക്കുന്നതാണ് ദേശീയതയെന്നും തോമസ് ഐസക് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.