മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള അമേരിക്കന്‍ പദ്ധതിക്കെതിരെ മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ. യുഎസിന്റെ പദ്ധതിയുമായി സഹകരിക്കില്ലെന്നും മെക്‌സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
ട്രംപിന്റെ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുമെന്നും മതിലുകള്‍ക്കായി ഒരു രൂപ പോലും ചെലവാക്കില്ലെന്നും നിതോ വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ഇന്നലെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.
മതില്‍ നിര്‍മാണത്തിനുള്ള ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 3200 കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ദൈര്‍ഘ്യം.
ട്രംപിന്റെ നീക്കം സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയുമാണ് ബാധിക്കുന്നത്. ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യുഎസിലേക്ക് പ്രവേശിപ്പിക്കില്ല. കുടിയേറ്റ വിരുദ്ധവികാരവും കടുത്ത മുസ്ലീംവിരുദ്ധതയും പ്രചരണായുധമാക്കിയാണ് ട്രംപ് അധികാരത്തിലെത്തിയത്. പുതിയ ഉത്തരവോടെ അത് പരസ്യമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here