തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ആര്‍എസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്റേതാണ് പരാതി. സിപിഐഎം ബന്ധം ആരോപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.
ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും 38 ദിവസം തന്നെ അവര്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും വിഷ്ണു ആരോപിക്കുന്നു. ആര്‍എസ്എസ് സംഘത്തിന്റെ ഭീകരമര്‍ദ്ദനമേറ്റ വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനും ആര്‍എസ്എസ് നേതാക്കള്‍ നീക്കം നടത്തിയതായും വിഷ്ണു പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദി പി ജയരാജനാണെന്ന് നിര്‍ബന്ധിച്ച് ആത്മഹത്യാകുറിപ്പ് എഴുതിപ്പിച്ചെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വമാണെന്നും വിഷ്ണു വെളിപ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.