മോഹൻലാൽ വീണ്ടും പട്ടാളക്കാരനായി യുദ്ധമുഖത്തേക്ക്; 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: വീണ്ടും ഒരു പട്ടാളക്കഥയുമായി മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. തോക്കേന്തി യുദ്ധമുഖത്ത് നിൽക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ.

മോഹൻലാൽ മൂന്നു ഗെറ്റപ്പുകളിലും ഡബിൾ റോളിലുമെത്തുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. രാജസ്ഥാൻ, കശ്മീർ, പഞ്ചാബ്, ഉഗാണ്ട എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മേജർ മഹാദേവനായും പിതാവ് മേജർ സഹദേവനായും ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നു.

മേജർ മഹാദേവന്റെ മകൻ മേജർ സഹദേവൻ, തന്റെ ഓർമകളുടെ ചരിത്രത്താളുകളിലൂടെ സഞ്ചരിക്കുകയാണ്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത അച്ഛന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ പുതിയ ഭാഷ്യമാണ് മേജർ രവി ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

യുദ്ധമുഖത്ത് സൈനികർ അനുഭവിക്കുന്ന പിരിമുറുക്കങ്ങളെയും മാനസികാവസ്ഥയെയും അടുത്തുനിന്ന് കാണുന്ന ചിത്രമായിരിക്കും ഇതെന്ന് മേജർ രവി പറയുന്നു. രാജ്യാന്തര നിലവാരമുള്ള യുദ്ധരംഗങ്ങളും ചിത്രത്തിനായി ഒരുക്കുന്നുണ്ട്. യുഎൻ സമാധാന സേനയുടെ പ്രവർത്തനം പരാമർശിക്കാനായി ഉഗാണ്ടയിലും ചിത്രീകരിക്കുന്നുണ്ട്.

മഹാദേവൻ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹൻലാൽ നാലാം തവണയാണ് മേജർ രവി ചിത്രത്തിൽ കഥാപാത്രമാകുന്നത്. കീർത്തിചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ സിനിമകളിലും മോഹൻലാൽ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരമായ അല്ലു അർജുന്റെ സഹോദരനും യുവനടനുമായ അല്ലു സിരീഷ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News