വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നു രാഹുൽ ദ്രാവിഡ്; ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം നിരസിച്ചു

ബംഗളുരു: ബംഗളുരു സർവകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് നിലപാടിന്റെ വൻമതിൽ തീർത്ത് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നും പഠിച്ച് ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് എടുത്തോളാം എന്നും രാഹുൽ ബംഗളുരു സർവകലാശാലയെ അറിയിച്ചു. അക്കാദമിക ഗവേഷണത്തിലൂടെ ബിരുദം നേടുമെന്ന നിലപാടിലാണ് രാഹുൽ ദ്രാവിഡ്. കായിക മേഖലയിലെ വിഷയത്തെ കുറിച്ചായിരിക്കും ദ്രാവിഡ് ഗവേഷണം നടത്തുക.

ഈമാസം 27നു നടക്കുന്ന ബംഗളൂരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ ദ്രാവിഡിനും പുരസ്‌കാരം നൽകാൻ സർവകലാശാല തീരുമാനിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു ബിരുദം വേണ്ടെന്നു രാഹുൽ സർവകലാശാലയെ അറിയിക്കുകയായിരുന്നു. ഗവേഷണം നടത്തി ഡോക്ടറേറ്റ് സ്വന്തമാക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ദ്രാവിഡ് സർവകലാശാല അധികൃതരെ അറിയിച്ചു.

ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു രാഹുൽ ദ്രാവിഡ്. ടെസ്റ്റിൽ ഔട്ടാകാതെ പിടിച്ചുനിൽക്കാനുള്ള കഴിവ് അദ്ദേഹത്തെ ക്രിക്കറ്റിലെ വൻമതിലാക്കി. ഇന്ത്യൻ ടീമിന്റെ നായകനുമായിരുന്നു. ദ്രാവിഡ് വളർന്നതും പഠിച്ചതും ബംഗളുരുവിലായിരുന്നു. ക്രിക്കറ്റിനു നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിനു ഹോണററി ബിരുദം നൽകാൻ സർവകലാശാല തീരുമാനിച്ചിരുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ വൻമതിൽ കോട്ട കെട്ടി സംരക്ഷിച്ച ദ്രാവിഡ് 164 മത്സരങ്ങളിൽ നിന്നായി 13288 റൺസാണ് സ്വന്തമാക്കിയത്. സച്ചിനു ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമാണ്് ദ്രാവിഡ്. സച്ചിനു ശേഷം രണ്ടാമതായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞ താരവും രാഹുൽ ദ്രാവിഡ് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News