കശ്മീരിൽ ഹിമപാതത്തില്‍ മരണം പത്തായി; അപകടം സൈനിക ക്യാംപുകൾക്കു മുകളിൽ മഞ്ഞിടിഞ്ഞു വീണ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തില്‍ മരണം പത്തായി ഉയര്‍ന്നു. സൈനിക ക്യാംപുകൾക്കു മുകളിൽ മഞ്ഞിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ഗുറെസില്‍ ആര്‍മി ക്യാംപിനു മുകളില്‍ മഞ്ഞിടിഞ്ഞ്  ആറു സൈനികർ മരിച്ചിരുന്നു. മറ്റു നാലു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കശ്മീരിലെ ഗുർസെയിലാണ് മഞ്ഞുവീഴ്ച ഉണ്ടായത്. മഞ്ഞിനടിയിൽ കുടുങ്ങിയ ഏഴു സൈനികരെ രക്ഷപ്പെടുത്തി. ഇന്നലെയാണ് സൈനിക ക്യാംപുകൾക്കു മുകളിൽ മഞ്ഞിടിഞ്ഞ് വീണത്. ഇതിൽ മൂന്നു സൈനികരുടെ മൃതദേഹം ഇന്നാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.

ഇന്നലെ മൂന്നു സൈനികർ മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും വകവയ്ക്കാതെയാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തിയത്. ബുധനാഴ്ച രാത്രിയോടെ രണ്ടുതവണയായാണ് ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരു ജൂനിയർ ഓഫിസർ ഉൾപ്പെടെ ഏഴു സൈനികരെ രക്ഷപ്പെടുത്തി. മൂന്നു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

ഇന്നലെയും പകൽ ഹിമപാതത്തിൽ ഒരു സൈനികനും ഒരു കുടുംബത്തിലെ നാലു അംഗങ്ങളും അടക്കം അഞ്ചുപേർ മരിച്ചിരുന്നു. രണ്ടു സൈനികരെ കാണാതാകുകയും ചെയ്തു. നിയന്ത്രണരേഖയിലെ ആർമി ക്യാംപിലാണ് ഹിമപാതം ഉണ്ടായത്. കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ സോനാമാർഗിലാണ് ഹിമപാതം ഉണ്ടായത്.

കശ്മീരിലെ ഗുരെസ് സെക്ടറിൽ വീടിനു മുകളിലേക്ക് മഞ്ഞിടിഞ്ഞു വീണാണ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചത്. ഗുരെസിലെ തുലൈൽ പ്രദേശത്ത് ബാദൂഗാം വില്ലേജിലെ മെഹ്‌റാജുദ്ദീൻ ലോണെ എന്നയാളുടെ വീടാണ് ഹിമപാതത്തിൽ മഞ്ഞിനടിയിൽ പെട്ടത്. മെഹ്‌റാജുദ്ദീൻ, ഭാര്യ അസിസി (50), മക്കളായ ഇർഫാൻ (22), ഗുൽഷൻ (19) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News